• കെ.സി. സെബാസ്റ്റിന്‍

    തീഷ്ണമായ സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ വെളിച്ചത്തില്‍ രചിക്കപ്പെട്ട നിരവധി ലേഖനങ്ങളുടെ സമാഹാരം. ചര്‍ച്ചചെയ്യപ്പെടാതെ പോകുന്ന ചലച്ചിത്രങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് ഇതിന്‍റെ ഉള്ളടക്കം.
  • ജീവിതത്തെ സ്പര്‍ശിക്കുന്ന കൗതുകകരമായ ശാസ്ത്രക്കുറിപ്പുകള്‍
  • നീലവെളിച്ചവും മാജിക്കല്‍ റിയലിസവും ബഷീറിയന്‍ വായനയും കുറച്ച് പെണ്‍വിഷയങ്ങളും
  • AUTHOR - ഡോ. ടി. അനിതകുമാരി

    സാഹിത്യത്തെ ചലചിത്രത്തിന്‍റെ ദൃശ്യഘടനാ വ്യത്യാസം കൊണ്ടും ചലചിത്രത്തെ സാഹിത്യത്തിന്‍റെ ഭാവഘടനാ സന്നിവേശം കൊണ്ടും പത്മരാജന്‍ സമ്പന്നമാക്കി. സ്വന്തം കഥാപ്രപഞ്ചത്തിന്‍റെ ദൃശ്യസാദ്ധ്യതകള്‍ തന്നെയാണ് അദ്ദേഹത്തെ തിരകഥയിലേക്കും ചലചിത്രസംവിധാനത്തിലേക്കും നയിച്ചത് എന്ന് വ്യക്തം. 2007ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡും 2008ലെ ഡോ. കെ. എം ജോര്‍ജ് സ്മാരക ഗവേഷണ പുരസ്കാരവും നേടിയ ഡോ. ടി. അനിതകുമാരിയുടെ കൃതി.
  • AUTHOR - ഫാദര്‍ ഐസക് കുരിശിങ്കല്‍

    വെറുപ്പിനെ ഇല്ലാതാക്കുന്ന നര്‍മ്മത്തിലൂടെ മനുഷ്യന്‍ എങ്ങോട്ടാണ് പോകുന്നതെന്ന ചിന്തകളാണ് ഈ പുസ്തകം പങ്കുവെക്കുന്നത്. ജിവിതത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കുന്ന നര്‍മ്മങ്ങളുടെ സമാഹാരം.

  • - ഡോ. ബാബു ഫ്രാന്‍സിസ്, പ്രൊഫ. ജോണ്‍ ജോസഫ്, ഡിക്സന്‍ തോമസ്

    ഡോ, ബാബു ഫ്രാന്‍സിസിന്‍റെ നേതൃത്വത്തില്‍ ലിസി ആശുപത്രിയിലെ ഒരു സംഘം ആരോഗ്യവിദഗ്ദന്‍ തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം അടിയന്തിരഘട്ടങ്ങളില്‍ ആധികാരികമായ അറിവ് പ്രദാനം ചെയ്യുന്ന ഒരു ഫാമിലി ഗൈഡാണ്./P>
  • AUTHOR - ജോസ് വെമ്മേലി

    പാരായണത്തിന്‍റെയും കാഴ്ചയുടെയും നിശബ്ദമേഖലകളെ അവയുടെ അന്തര്‍ഭൂമികളില്‍ വെച്ച് നേരിടുന്ന ചില പുതുനിരീക്ഷണങ്ങള്‍. ഇടശ്ശേരി, വൈലോപ്പിള്ളി, ജി. കുമാരപിള്ള, അയ്യപ്പപണിക്കര്‍, എ. അയ്യപ്പന്‍, സി.ജെ. തോമസ്, ഒ.വി. വിജയന്‍, അടുര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ ബഹുമുഖരായ കലാവ്യക്തിത്വങ്ങളുടെ വ്യവഹാര മണ്ഡലങ്ങളിലേക്ക് വഴിതുറക്കുന്ന ലേഖനങ്ങള്‍.
  •  

    AUTHOR - ആര്‍. സുനില്‍

    ആദിവാസികള്‍ക്കെതിരായ അധികാരപ്രയോഗത്തിന്‍റെ ഒടുവിലത്തെ ഇരയായ കടുക് മണ്ണയിലെ മധുവിന്‍റെ കൊലപാതകവും അതിനോടനുബന്ധിച്ചുള്ള പ്രശസ്തരുടെ പ്രതികരണങ്ങളും കുറിപ്പുകളുമാണ് ഈ പുസ്തകം. ഇത് ആദിവാസികളോടുള്ള സമൂഹത്തിന്‍റെ വ്യത്യസ്ഥമായ ഇടപെടലുകളാകുന്നു.
  • AUTHOR - പ്രൊഫ. ടി.പി. ആന്‍റണി അരൂര്‍

    അരനൂറ്റാണ്ടിലധികം വ്യാകരണം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വന്ന ആന്‍റണി മാഷ് കൈരളിക്കു സമ്മാനിച്ച ഈ ഗ്രന്ഥം കൂടുതല്‍ വിശദമായ സംവാദങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കേണ്ടിയിരിക്കുന്നു. അധികമാരും അഴിഞ്ഞാടാത്തതിനാല്‍ വികൃതമായി തീര്‍ന്നിട്ടില്ലാത്ത വ്യാകരണ ശാഖയ്ക്ക് ഈ പുസ്തകം തീര്‍ച്ചയായും ഒരനുഗ്രഹമാണ്. സമഗ്രമായ ഒരു വ്യാകരണം ഭാഷയ്ക്കുണ്ടാകേണ്ടതിന്‍റെ ആവശ്യകതയിലേക്കും ഈ ഗ്രന്ഥം വിരല്‍ ചൂണ്ടുന്നുണ്ട്.
  • പേന വിരാട് ലീലകളാടിയ മൗലികരചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി
  • AUTHOR - പ്രൊഫ. ടി. പി. ആന്‍റണി

    മരണത്തേയും അതിജീവിച്ചുകൊണ്ട് ജീവിതം തുടരുന്നതുപോലെ പ്രളയത്തെ അതിജീവിച്ചുകൊണ്ട് പ്രപഞ്ചവും തുടരുന്നു. ലോകസ്മരണകളില്‍ ആലേഖനം ചെയ്യപെട്ടിട്ടുള്ള പ്രൊഫ. ടി.പി. ആന്‍റണിയുടെ മൂന്നുപ്രധാന പ്രളയവിവരങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍.
  • AUTHOR - സെബീനാ റാഫി, പോഞ്ഞിക്കര റാഫി

    മാര്‍ക്സിസത്തിന്‍റെ വര്‍ത്തമാനഭാവിചരിത്രങ്ങളെ കുറിച്ചുള്ള സൂചനകളും, മാര്‍ഗ്ഗദര്‍ശനങ്ങളും, മുന്നറിയിപ്പുകളും അടങ്ങുന്ന അത്യന്തം പ്രവചനാത്മകമായ കൃതി. മാര്‍ക്സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന നോവലിനെ കണ്ടെത്തുന്ന ഒരു പഠനവും ഇതിലടങ്ങിയിരിക്കുന്നു.
  • പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ പുസ്തകം
  • - ഡോ.മുരളീകൃഷ്ണ

    ആധുനിക ക്രിമിനോളജിയുടെ തുടക്കകാരന്‍ വിഡോക്കിന്‍റെ ജീവിതവും. ഒപ്പം അപസര്‍പ്പകലോകത്തെ അതികായരായ എഡ്ഗര്‍ അലന്‍പോ, ചാള്‍സ് ഡിക്കന്‍സ്, ആര്‍തര്‍ കോനന്‍ ഡോയില്‍, ജി.കെ. ചെസ്റ്റേര്‍ട്ടണ്‍, ഏള്‍സ് സ്റ്റാന്‍ലി ഗാര്‍ഡ്നര്‍, ഇയാന്‍ ഫ്ളെമിങ്ങ്, അഗതാ ക്രിസ്റ്റി എന്നിവരെ കുറിച്ചും ഒരപൂര്‍വ്വകൃതി.

Title

Go to Top