Description

Author എം.എം പൗലസ്

ഇന്ത്യയിലെ ഒരു ചേരിയുടെ പരിച്ഛേദമായി വിക്രം നഗര്‍, ഒരു സ്ത്രീബുദ്ധയെപ്പോലെ അവാന്തിക, അവള്‍ ചോദ്യം ചെയ്യുന്നതും എതിരിടുന്നതും പുരുഷാധിപത്യമൂല്യങ്ങളില്‍ അധിഷ്ഠിതമായ അധികാരരൂപങ്ങളേയും ജാതിവാഴ്ചയെയുമാണ്. റാം ഗോപാല്‍,കനകദാസന്‍, ദിന, ഫാല്‍ഗുനി അമ്മായി, ഗൗരിമുത്തശ്ശി, റിക്ഷാമാമ, മുഹമ്മത്, ഉമ, സുമിത്ര ഇവരൊക്കെയും കഥാപാത്രങ്ങളാകുന്ന നോവലില്‍ ദൈവസങ്കല്പങ്ങളെ പരിശോധിക്കുകയും തിരുത്തുകയും ചെയ്യുന്ന അവാന്തികയ്ക്ക് അലസരും സാമൂഹ്യവിരുദ്ധരുമായ മനുഷ്യരേയും നേരിടേണ്ടിവരികയാണ്.
ശ്രീനാരായണഗുരുവിന്‍റെയും ബുദ്ധന്‍റെയും ദര്‍ശനങ്ങള്‍ ആന്തരികമായി പിന്തുടരുന്ന അവാന്തിക എന്ന പെണ്‍കുട്ടി നടന്ന ദൂരങ്ങളാണ് ഓരോ അധ്യായങ്ങളും