Description

കടലോരഗ്രാമമായ വൈപ്പിനിലെ ഉപ്പുകാറ്റും വെള്ളക്കെട്ടും താണ്ടി വളര്‍ന്ന പൗളി വത്സന്‍ ജീവിതത്തിന്‍റെ ഒരു ഘട്ടത്തിലും കയ്പുനീരില്‍ നിന്ന് പിന്നോട്ട് നീന്തിയിട്ടില്ല. കഠിനമായ ദാരിദ്യ്രം, ജീവിതാവസ്ഥകള്‍, പഠനകാലത്തെ പ്രതികൂല സാഹചര്യങ്ങള്‍, പ്രണയകാലത്തിന്‍റെ വേദനകള്‍ നിറഞ്ഞ പരിസമാപ്തി, കഠിനമായ രോഗാവസ്ഥകള്‍… ഈ പുസ്തകം ഒരു നടി അനുഭവിച്ച കഠിനകാലങ്ങളെ കുറിച്ചല്ല. മറിച്ച് ജീവിതം തനിക്ക് നേരെയെറിഞ്ഞ തീകളൊക്കെയും അനുഭവത്തിന്‍റെയും അഭിനയത്തിന്‍റെയും പ്രകാശരേഖകളാക്കിമാറ്റിയ ശക്തയായ ഒരു സ്ത്രീയെ കുറിച്ചുള്ളതാണ്.