Description

Author : എ.കെ അംബികന്‍
1972ൽ ലക്ഷംവീട് പദ്ധതി കേരളത്തിലാദ്യമായി ‌ എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയപ്പോള്‍ മുന്‍നിരയിലുണ്ടായിരുന്ന എ.കെ അംബികന്‍ ”എന്‍റെ ജീവിതത്തിന്‍റെ ഇറമ്പത്ത്” എന്ന പുസ്തകത്തിലൂടെ അരികുവത്ക്കരിക്കപ്പെട്ട ഒരു ജനതയുടെ ഭാഗമാകാന്‍ നടത്തിയ സമരപോരാട്ട ജീവിതവഴികള്‍ തുറന്നെഴുതുന്നു .ഒപ്പം വൈക്കം സത്യാഗ്രഹത്തിന്‍റെയും പാലിയം സമരത്തിന്‍റെയും ചരിത്ര പ്രാധാന്യവും എഴുതി ആവേശം പകരുന്നു. ജീവിതത്തിൽ അദ്ദേഹത്തെ സ്വാധീനിച്ചവരെ കുറിച്ചുള്ള ലഘുവിവരണം പുസ്തകത്തിന്‍റെ മറ്റൊരു സവിശേഷതയാണ്.