Description

Author : മുഹമ്മദ്റാഫി എന്‍. വി

മലയാള ചലച്ചിത്ര ഗാനശാഖയെ പറ്റിയുള്ള ഈ പഠിപ്പുരയിലെ ഓരോ അധ്യായങ്ങളും പിന്നണിഗാനചരിത്രത്തിലെ രത്നവര്‍ഷങ്ങള്‍ക്ക് നല്‍കുന്ന അപൂര്‍വ ഉപഹാരമാണ്. മോയിന്‍കുട്ടി  വൈദ്യരെയും എരഞ്ഞോളി മൂസയെയും ബിസ്മില്ലാ ഖാനെയും സാക്കീര്‍ ഹുസൈനെയും ലതാ മങ്കേഷ്കറെയും കോഴിക്കോട് അബ്ദുള്‍ഖാദറിനെയും അടുത്തറിയാന്‍, അനുഭൂതികളുടെ വന്‍കരകളും ചെറുതീരങ്ങളും താണ്ടാന്‍, സംഗീതസാന്ദ്രമായ വായനാനുഭവം സമ്മാനിക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകം