• AUTHOR - മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍

    കേരള ടൈംസിലെ തന്‍റെ ഔദ്യോഗിക ജീവിതവും ചിന്തകളും തുറന്നുപറയുന്നു പത്രാധിപനും പുരോഹിതനുമായ ഫാ. മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍. അദ്ദേഹത്തിന്‍റെ ജീവിതം ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. കേരളത്തിലെ പത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന ഗ്രന്ഥം.
  • AUTHOR - തമ്പാന്‍ തോമസ്

    സ്വകാര്യജീവിതവും രാഷ്ട്രീയജീവിതവും സാമൂഹ്യജീവിതവും തുറന്നു കാട്ടുന്ന അനുഭവങ്ങളുടെ ധാരാളിത്തം കൊണ്ടു സമ്പന്നമായ ജീവിതയാത്ര. പഠനാവശ്യത്തിനുളള വിഷയങ്ങളുടെ സാധ്യതയും ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു. ഈ ആത്മകഥ വായിക്കുമ്പോള്‍ നാം ഒരു മനുഷ്യനെ സ്പര്‍ശിക്കുകയാണ് ചെയ്യുന്നത്. ആ മനുഷ്യന്‍റെ നാനാവിധമായ കര്‍മ്മങ്ങള്‍ക്ക് നാം സാക്ഷികളായി തീരുന്നു. ആ മനുഷ്യന്‍റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്നു. ആ മനുഷ്യന്‍റെ ഹൃദയമിടിപ്പുകള്‍ പോലും നാം സ്പര്‍ശിച്ചറിയുന്നു.  മലയാളത്തിലെ മികച്ച ആത്മകഥകളുടെ കൂട്ടത്തില്‍ആ പുസ്തകം  സ്ഥാനം നേടുകയും ചെയ്തിരിക്കുന്നു.
  • AUTHOR - ഷിന്‍റോ മംഗലത്ത് വി.സി.

    ചില സഞ്ചാരങ്ങളില്‍ ഉള്ളില്‍ പതിഞ്ഞ ധ്യാനകാഴ്ചകളുടെ അഴകുള്ള സമാഹാരമാണ് ഷിന്‍റോ മംഗലത്തിന്‍റെ ഈ പുസ്തകം. കാവ്യധ്വനിയുള്ള വിവരണങ്ങളോടെ വിങ്ങുന്ന വേദയോടെ റോമിലെ കൊളോസിയം, ജര്‍മ്മനിയിലെ ഓഷ് വിറ്റ്സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ദൃശ്യങ്ങളെ ജീവനോടെ വായനക്കാരിലെത്തിക്കുന്ന അനുഭവം.
  • AUTHOR - കുഴൂര്‍ വിത്സണ്‍

    യൗവ്വനവും കവിതയും കൂടിക്കലര്‍ന്ന ഒരു ജീവിതം. പ്രവാസത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ കുറിപ്പുകള്‍. പ്രവാസജീവിതത്തിന്‍റെ കണ്ണീരും കയ്പും ചിരിയും നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
  • AUTHOR - ഡോ. നടരാജന്‍

    ലാവോസിന്‍റെ ഹൃദയരേഖയിലൂടെ ഒഴുകുന്ന ചോരയുടെ നദിയാണ് മെക്കോങ്ങ്. നദികളുടെ അമ്മ. തത്വചിന്തയും പുകമഞ്ഞും ലഹരിയും പ്രകൃതിയും കുന്തിരിക്കവും പൂത്തുലഞ്ഞു നില്ക്കുന്ന ലാവോസിന്‍റെ ബുദ്ധമണമുള്ള മണ്ണിലൂടെ മണ്ണിന്‍റെ മനസ്സറിഞ്ഞ് ഒരു യാത്ര.
  • AUTHOR - ഷാനവാസ് .എം. എ

    ഈ യാത്രകള്‍ക്ക് ഒരു ആന്തരികപൊരുളുണ്ട്. സ്വയം മുറിച്ചടര്‍ത്തി അടച്ചിടുക. ബോറന്‍ ശൂന്യതയില്‍ നിന്നുള്ള വിടുതിയാണ് ആന്തിരക സഞ്ചാരം. പര്‍പ്പസ് ഓഫ് വിസിറ്റിംഗ് ഇല്ലാത്ത ഒരു പുറപ്പെട്ടുപോക്ക്. മടക്കയാത്ര തീര്‍ച്ചയായുമുണ്ട്. എങ്കിലും ഈ പുറപ്പെട്ടുപോക്കിന്‍റെ അയാള്‍ സ്വാതന്ത്ര്യത്തിന്‍റെ ശ്വാസവായു എടുക്കുന്നു. യാത്രയുടെ ആത്മാവിനെ തൊട്ടറിയുന്ന ഷാനവാസിന്‍റെ പുസ്തകം.
  • AUTHOR - കെ.എം. റോയ്

    ലോക തൊഴിലാളിദിനത്തിന്‍റെ ചരിത്രത്തിലൂടെയും ദേശസമൃതികളിലൂടെയും ഒരു പത്രപ്രവര്‍ത്തകന്‍റെ യാത്ര. ഒരു പത്രപ്രവര്‍ത്തകന്‍റെ യാത്രക്കിടിയില്‍ തെളിഞ്ഞ കുറെ ചിത്രങ്ങള്‍ വരച്ചു കാട്ടുന്നു ഈ പുസ്തകം.
  • AUTHOR- ഡി. വിനയചന്ദ്രന്‍

    ഡി. വിനയചന്ദ്രന്‍റെ കാലാതിവര്‍ത്തിയായ 20 കവിതകള്‍. അനുഭവരാശിയിലും ആവിഷ്കരണരീതിയിലും മറ്റാര്‍ക്കും അവകാശപ്പെടാനുതകാത്തരീതിയില്‍ ആസൂയപ്പെടുത്തുന്ന വ്യക്തിത്വമാണ് ഡി. വിനയചന്ദ്രന്‍. പെനാള്‍ട്ടിക്ലീക്കില്‍ തന്‍റെ ജീവിതത്തെ അനുഭവിപ്പിക്കുന്നതിലുപരി അദ്ദേഹം കാലാതീതമായൊരു യാഥാസ്ഥിതിക സംസാരം നടത്തുന്നു.
  • AUTHOR- മനോഹര്‍ ബാഥം

    ഹിന്ദിയിലെ അറിയപ്പെടുന്ന കവിയും ചിന്തകനുമായ ശ്രീ. മനോഹര്‍ ബാഥം എഴുതിയ ജീവിതഗന്ധിയായ കവിതകള്‍ ഡോ. ബാബു ജോസഫ്, എ.എസ്. സുരേഷ് എന്നിവര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നു. രക്തത്തിന്‍റെ ഭാഷയിലാണ് ഈ കവിത വായനക്കാരോട് സംവദിക്കുന്നത്.
  • AUTHOR- ഡി. ഇന്ദിരാദേവി

    പൈതൃകമായി കിട്ടിയ കാവ്യോപാസന ഒരു നിധിപോലെ കാത്ത് സൂക്ഷിച്ച് കാലത്തിനുമുന്നില്‍ അനാവൃതമാക്കുന്നു ഇന്ദിരാദേവി. ജീവിതത്തിലെ ഋതുഭേദങ്ങളുടെ വര്‍ണ്ണഗന്ധ മാധുര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കവിതകള്‍. പ്രായാന്തരങ്ങളെ അനുഭവവേദ്യമാക്കുന്നു ഈ കവിതകള്‍.
  • AUTHOR- സുധി പുത്തന്‍വേലിക്കര

    കവിയും കഥാകൃത്തുമായ സുധി പുത്തന്‍വേലിക്കരയുടെ 38 കവിതകള്‍. ആത്മാവിഷ്കാരമായ രചനയാണിതില്‍ ഏറെയും. ഗ്രാമസംസ്കൃതി അടയാളപ്പെടുത്തുന്ന വരികളില്‍ കവിയുടെ മൗലീകതയുടെ ശക്തി തെളിഞ്ഞു കാണാം.
  • AUTHOR- രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍

    നിത്യജീവിതത്തിലെ കേവല പരിചിതങ്ങളായ കൊച്ചു കൊച്ചു കാര്യങ്ങള്‍ മുതല്‍ ബ്രഹ്മാണ്ഡത്തിന്‍റെ ബഹരിന്തഃ പ്രാണസ്പന്ദനം വരെ രാധാകൃഷ്ണന് കവിതയായി വിഷയീഭവിക്കുന്നു. കണ്ണീരിന്‍റെ ഉപ്പുകലര്‍ന്ന കദനകഥകളുടെ തേങ്ങലുകള്‍, വില പറയാത്ത സ്നേഹത്തിന്‍റെ ഹൃദയചുംബനങ്ങള്‍, വിശപ്പും ദാഹവും കൊണ്ടു വലയുന്ന കുചേലډാരും ഈ കാവ്യശേഖരത്തിലെ ഭിന്നമുഖങ്ങളും ഭാവങ്ങളുമാണ്.
  • AUTHOR - ബോണ്‍സ് തൈപ്പറമ്പില്‍

    അരവിന്ദന്‍റെ കൂടെ, എന്തൊക്കെയോ എനിക്ക് മറക്കണമെന്നുണ്ട്, ഓര്‍മ്മിക്കാന്‍ ഭയപ്പെടേണ്ടതില്ല തുടങ്ങിയ ഭാവസാന്ദ്രമായ 20 കവിതകള്‍ മുന്‍വിധികളില്ലാതെ വായനക്കാര്‍ക്കു മുമ്പില്‍....
  • AUTHOR - ബിജോയ് കണ്ണൂര്‍

    ഈ കവിതകള്‍ മാതൃസങ്കല്പത്തില്‍ അതിന്‍റെ അകളങ്കതയില്‍ എത്താന്‍ ശ്രമിക്കുന്ന രചനയാണ്. മാതൃരൂപത്തിലൂടെ സ്നേഹത്തിന്‍റെ പ്രകാശങ്ങളെ കാണുകയാണ് ഈ കവിതകളിലൂടെ. പ്രൊഫ. വി. മധുസൂദനന്‍നായര്‍ എഴുതിയ അവതാരിക കവിതകളുടെ അര്‍ത്ഥസമ്പുഷ്ടതയെ കാണിക്കുന്നു.
  • AUTHOR - റൂമി പുനരാഖ്യാനം : ബോധി

    റൂമിയുടെ കവിതകള്‍ അതിന്‍റെ തനിമ നഷ്ടപ്പെടാതെ വായനക്കാരുമായി പങ്കുവെക്കുകയാണ് സ്വാമി ബോധിതീര്‍ത്ഥ. ഇതിലെ മോസസ്സും ആട്ടിടയനും തുടങ്ങി, പനിനീര്‍പ്പൂന്തോട്ടം വരെയുള്ള എല്ലാ ഖണ്ഡങ്ങളും സാമാന്യേന സ്നേഹത്തെ കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ്.

Title

Go to Top