• AUTHOR - മിഖാസ് കൂട്ടുങ്കല്‍

    രചനകളിലെ തനതാത്മകതയും സര്‍ഗ്ഗാത്മകതയും കൊണ്ട് ഇതിനോടകം ശ്രദ്ധേയനായ മിഖാസ് കൂട്ടുങ്കലിന്‍റെ തൂലികയില്‍ നിന്ന് പിറവിയെടുത്ത രചനകള്‍. കവിയും എഴുത്തുകാരനുമായ മിഖാസിന്‍റെ സാമൂഹിക രാഷ്ട്രീയ നിരീക്ഷണ കഥകള്‍.
  • AUTHOR - സുസ്മേഷ് ചന്ദ്രോത്ത്

    ഓരോ കഥയിലും നീയുണ്ടെന്ന ഗൂഢാനന്ദത്താല്‍ ഏറ്റവും ഘോരമായ മണിക്കൂറുകളെ ഞാന്‍ അതിജിവിക്കുന്നു എന്ന് സുസ്മേഷിന്‍റെ കഥകളിലെ നായകډാര്‍ വിശ്വസിക്കുന്നു. എല്ലാ നډകളും വെളിപ്പെടുത്തുന്ന രഹസ്യ മന്ത്രത്തെ എന്ന പോലെ ഇവിടെ കഥ പ്രിയപ്പെട്ട ഒരാളെ തിരിയുന്നു.
  • ദളിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാകുന്ന കഥകള്‍
  •  

    AUTHOR - അയ്മനം നളിനാക്ഷന്‍

    തന്‍റെ ചുറ്റും കാണുന്ന ജീവിതങ്ങളുടെ തുടിപ്പുകള്‍ അവയുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ അനുവാചകരുടെ ഹൃദയത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന ചെറുകഥകള്‍. ഈ കഥാസമാഹാരത്തിന്‍റെ പേരിനാധാരമായ മരം തേടുന്ന വൃദ്ധ എന്ന കഥയാവട്ടെ കാലത്തിനും മനുഷ്യര്‍ക്കും സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്ന ഒന്നാണ്.
  •  

    AUTHOR - ജോസഫ് പോള്‍

    കാഴ്ചകളെയും അനുഭവങ്ങളെയും സംബന്ധിക്കുന്ന എഴുത്തുകാരന്‍റെ പ്രസ്താവന രൂപങ്ങളാണ് ഒരു നിലയ്ക്ക് എല്ലാ സാഹിത്യരൂപങ്ങളും. എന്നാല്‍ പ്രസ്താവനയെയും കലയെയും കൂട്ടിയിണക്കുന്ന ഒരു ഭാവഘടകമുണ്ട്. കഥയെ സര്‍ഗ്ഗാത്മകമാക്കുന്നത് അതാണ്. സര്‍ഗ്ഗാത്മകകഥകളുടെ സമാഹാരം.
  • AUTHOR - മാലിനി

    കഥയുടെ ആത്മാവില്‍ പുതിയ സംവേദനങ്ങളുമായി, ശ്രീ. മണര്‍കാട് മാത്യുവിന്‍റെ അവതാരികയോടെ മാലിനിയുടെ ആദ്യ കഥാസമാഹാരം. കഥാരചനയില്‍ ശിക്ഷണവും ശില്പവൈദഗ്ദ്യവും കൈവരിക്കാനുള്ള വായനയും ചിന്തയും നവീനമായ ക്രാഫ്റ്റ് ടെക്നോളജിയും ടെക്നിക്കുകളും ഈ കഥകളെ വായനായോഗ്യമാക്കുന്നു.
  • AUTHOR - വി. ദിലീപ്

    അതിരുകള്‍ക്കുള്ളിലിരുന്ന് നമ്മെ മോഹിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന വി. ദീലീപിന്‍റെ കഥകള്‍. മലിനവസ്ത്രം, സ്വ.ലേ. എഴുതുന്നു, യൂദ്ധത്തിന്‍റെ നേരങ്ങള്‍, അവള്‍ എന്ന സിനിമയുടെ തിരക്കഥയെകുറിച്ച്, ഇരുട്ടിലെ അപരാധങ്ങള്‍, തുടങ്ങിയ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.
  •  

    AUTHOR - ഷൈജു കേളന്തറ

    മലയാളിയുടെ ബോധത്തെയും ബോധക്കേടിനെയും വിസ്മയപൂര്‍വ്വം സ്മരിപ്പിക്കുന്ന ഷൈജു കേളന്തറയുടെ 50 മിനികഥകള്‍ അധിനിവേഷം വംശാവകാശമായി മാറുന്നതിന്‍റെയും പിന്നീട് നൈസര്‍ഗിക വികാരമാകുന്നതിന്‍റെയും പലാപരമായ പരിണാമമാണ് കോളവളം.
  •  

    AUTHOR - നാരായന്‍

    നാരായന്‍റെ കഥകള്‍ സാമൂഹികമായവയാണ്. രാഷ്ട്രീയ മാനങ്ങളാല്‍ അവ തിരിച്ചറിവു നേടിയവയാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സര്‍ക്കാര്‍ ഗുമസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന കഥാകാരന്‍റെ രചനാലോകം സമൂഹത്തെ പിടിച്ചുമുറുക്കികൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിതരുന്ന വെളിച്ചങ്ങളാണ്. നാരായന്‍റെ ഏറ്റവും പുതിയ 14 ചെറുകഥകള്‍.
  • AUTHOR - പോള്‍ തോപ്പും പടി

    അനുഭവങ്ങളെ സാംശീകരിക്കുന്നതിനലും യാഥാര്‍ത്ഥ്യങ്ങളെ സ്ഫുടീകൃതമാക്കുന്നതിലും കൗശലതയും കുശാഗ്രതയും പുലര്‍ത്തുന്ന പോള്‍ തോപ്പുംപടിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഇതിലെ അന്വേഷണം എന്ന കഥയെപറ്റി ശ്രീ. എം. കൃഷ്ണന്‍നായര്‍ മലയാളനാട് വാരികയില്‍ വിശകലനാത്മകമായി പറഞ്ഞിരിക്കുന്നു. വില - 35 രൂപ
  • ജീവിതവും ഭാവനയും ഇടകലരുന്ന 108 കഥകളുടെ സമാഹാരം
  • - ക്ലീറ്റസ് സി. കൂപ്പര്‍

    സമൂഹത്തില്‍ ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെ പരിച്ഛേദമാണ് ഈ കഥകള്‍. മനുഷ്യജീവിതങ്ങളുടെ ആശയും നിരാശയും ഇണക്കവും പിണക്കവും ദീര്‍ഘനിശ്വാസവുമൊക്കെ വ്യക്തമായി നമുക്കനുഭവിക്കാന്‍ സാധിക്കുന്നു. റിട്ടേഡ് തഹസില്‍ദാരായിരുന്ന ക്ലീറ്റസ് സി. കൂപ്പറിന്‍റെ ജീവിതഗന്ധമുള്ള 14 കഥകള്‍.

Title

Go to Top