Description

 

Author : മണി കൗൾ-ഉദയൻ വാജ്പേയി 

പരിഭാഷ പി.കെ.സുരേന്ദ്രൻ

മണി കൗളിന്‍റെ ചലനങ്ങൾ സിനിമയിലൂടെയും സംഗീതത്തിലൂടെയും ചിത്രകലയിലൂടെയും ആത്മീയ സംഭാഷണത്തിലൂടെയും വിസ്തൃതമാവുന്നു. ‘അഭേദ് ആകാശ്’ അഖണ്ഡമായ ഇടം എന്നത് മണി കൗളിന്‍റെ സിനിമകളിലെ അടിസ്ഥാന ഘടകമാണ്. അദ്ദേഹം ഇടത്തെ (Space) വിഭജിക്കപ്പെട്ട രൂപത്തിലല്ല കാണുന്നത്. ‘നല്ലത്-ചീത്ത’ അല്ലെങ്കിൽ “പവിത്രം-അപവിത്രം’ എന്ന രീതിയിലുള്ള ഇടത്തിന്‍റെ വിഭജനം അദ്ദേഹത്തെ സംബന്ധിച്ച് വക്രീകരണമാണ്, ഇടത്തിന്മേൽ മനുഷ്യന്‍റെ പരിപ്രേക്ഷ്യത്തിന്‍റെ (Perception) അടിച്ചേൽപ്പിക്കലാണ്. അതുകൊണ്ട് അദ്ദേഹത്തിന്‍റെ സിനിമകളിൽ ഈ അയഥാർത്ഥമായ/മിഥ്യയായ വിഭജനം സ്വീകാര്യമല്ല. ജീവനുള്ള എല്ലാത്തിനെയും ‘സദാചാരം’, ‘സദാചാര വിരുദ്ധം’ അല്ലെങ്കിൽ ‘ധാർമികം’, ‘അധാർമികം എന്ന രീതിയിൽ വിഭജിക്കുന്നവർക്ക് ഇവിടം തൊട്ട് ഈ സിനിമകൾ അപ്രാപ്യമായി അനുഭവപ്പെടുന്നു. ജീവിതമെന്ന പ്രതിഭാസത്തിന്‍റെ ആഴത്തിലേക്ക് നീളുന്ന സംവാദം.