Description

Author  പോള്‍ തേലക്കാട്ട്

സംസ്കാരത്തിന്‍റെയും അതിനോട് ബന്ധപ്പെട്ട തത്വചിന്തയുടെയും ചക്രവാളത്തെ വികസിപ്പിക്കുന്നതിൽ ഫാ. പോൾ തേലക്കാട്ട് നൽകിയ സംഭാവനകൾ ചെറുതല്ല. ലോകത്തിന്‍റെ നന്മകളും മാലിന്യങ്ങളും തേലക്കാട്ടച്ചന്‍റെ ചിന്തകളെ സ്പർശിച്ചിട്ടുണ്ട്.  ഒരുവന്‍റെ ഭാഷ ചിന്തയുടെ പ്രകാശനമാണോ എന്ന  സംശയമാണ് തേലക്കാട്ടനച്ചനുള്ളത്.: താൻ പറയുന്നത് തന്‍റെ ചിന്തയെന്നതിനെക്കാൾ തന്‍റെ നിലപാടിന്‍റെയും അതിന്‍റെ അർത്ഥത്തിന്‍റെയും പ്രകാശനമാണെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. നിലപാടുകളാണ് ചരിത്രം സൃഷ്ടിക്കുന്നത്. ആ നിലപാടുകളിലാണ് ഒരുവന്‍റെ മൂല്യബോധവും ധർമ്മവും മതവും വെളിവാകുന്നത്. പിന്നോട്ടുള്ള നോട്ടവും അന്വേഷണവും എന്ന് തേലക്കാട്ടച്ചന്‍ തന്നെ വിശേഷിപ്പിച്ച ആത്മകഥ