Description

എഡിറ്റര്‍ – ഡി. പ്രദീപ് കുമാര്‍

തീക്ഷ്ണ യൗവനത്തിൽ ചുവന്ന ഇന്ത്യക്കായി തീവ്ര
വിപ്ലവപ്രവർത്തനത്തിന്‍റെ കഠിന പാതയിലൂടെ പൊതുരംഗത്തെത്തി,
മരണം വരെയും ആ കനൽ കെടാത സൂക്ഷിച്ചു, കെ.സി.സെബാസ്റ്റിന്‍. മാധ്യമ
പ്രവർത്തകനായും ചലച്ചിത്രാസ്വാദകനായും വിമർശകനായും സാമൂഹിക
നിരീക്ഷകനായും തന്‍റേതായ പാത വെട്ടിത്തെളിച്ചു.
ജീവിതത്തിലുടനീളം വഴിമാറി നടന്നപ്പോഴും ഉറച്ച കാൽവയ്പുകളോടെ
കടന്നുപോയ ഒരാൾ. അദ്ദേഹത്തിന്‍റെ പുസ്തക രൂപത്തിൽ
പ്രസിദ്ധീകൃതമാകാത്ത ചില രചനകളും അദ്ദേഹത്തെക്കുറിച്ച് കെ. വേണു
അടക്കമുള്ള സുഹൃത്തുക്കൾ എഴുതിയ അനുസ്മരണക്കുറിപ്പുകളും.
പോരാളിയായി സാർത്ഥകജീവിതം നയിച്ച ഒരാളെക്കുറിച്ചുള്ള അടയാളപ്പെടുത്തലാണ് ഈ
ഓർമ്മപ്പുസ്തകം.