• AUTHOR - കെ.എം. റോയ്

    അയോദ്ധ്യയിലെ രാമന്‍ ചരിത്രപുരുഷനല്ലെന്നും തന്‍റെ രാമരാജ്യം ദൈവരാജ്യമാണെന്നുമുള്ള ഗാന്ധിജിയുടെ ചിന്തയെ അവലംബിച്ചുകൊണ്ട് ഇന്ത്യ ചരിത്രത്തെ ആകെ പരിശോധിച്ച് സ്വാഭിപ്രായങ്ങളെ മലര്‍ക്കെ തുറന്ന് ധീരതയോടെ ലേഖകന്‍ അവതരിപ്പിച്ചിരിക്കുന്നു. വര്‍ഗ്ഗീയതയുടെ സ്പര്‍ശമില്ലാത്ത, ഏതിനം വര്‍ഗ്ഗീയതയേയും ആത്മീയമായ ആധികാരികതയോടെ എതിര്‍ക്കുന്ന കെ.എം റോയിയുടെ വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍.
  • AUTHOR - റൂമി പുനരാഖ്യാനം : ബോധി

    റൂമിയുടെ കവിതകള്‍ അതിന്‍റെ തനിമ നഷ്ടപ്പെടാതെ വായനക്കാരുമായി പങ്കുവെക്കുകയാണ് സ്വാമി ബോധിതീര്‍ത്ഥ. ഇതിലെ മോസസ്സും ആട്ടിടയനും തുടങ്ങി, പനിനീര്‍പ്പൂന്തോട്ടം വരെയുള്ള എല്ലാ ഖണ്ഡങ്ങളും സാമാന്യേന സ്നേഹത്തെ കുറിച്ചുള്ള സങ്കീര്‍ത്തനങ്ങളാണ്.
  • പയ്യപ്പിള്ളി ബാലന്‍

    സാഹിത്യത്തെയും സാമൂഹ്യവര്‍ത്തമാനത്തെയും ബന്ധപ്പെടുത്തുന്ന ലേഖനസമാഹാരം. രാഷ്ട്രീയ പശ്ചാത്തലമുള്ള എഴുത്ത് പയ്യപ്പിള്ളി ബാലന്‍റെ ഊര്‍ജ്ജഭാവമാണ്.
  • AUTHOR - തോമസ് ജോസഫ്

    മലയാളികളുടെ കാലത്തിനും അവസ്ഥാവിശേഷത്തിനും അലൗകികങ്ങളായ അടിക്കുറിപ്പുകളെഴുതുന്ന തോമസ് ജോസഫിന്‍റെ നോവലെറ്റുകള്‍. നരേന്ദ്രപ്രസാദിനെ പോലെ തോമസിന്‍റെ കഥകളുടെ അസാധാരണവ്യക്തിത്വവും പ്രതിഭയും തിരിച്ചറിഞ്ഞ അപൂര്‍വം ചിലര്‍ കേരളത്തിലുണ്ട് എന്നതുപോലെയുള്ള ചെറു നന്മകള്‍ ഞാന്‍ തിരിച്ചറിയുന്നു എന്ന് അവതാരികയില്‍ സക്കറിയ.
  • AUTHOR - പ്രെഫ. ആന്‍റണി ഐസക്

    എത്രപേര്‍ എഴുതിയാലും അവസാനിക്കാത്ത ഒരു മഹാത്ഭുതമാണ് ഈ ദ്വിതീയക്രിസ്തുവിന്‍റെ ജീവിതം. അദ്ദേഹത്തിന്‍റെ സ്നേഹവിപ്ലവം ഇപ്പോഴും തുടരുകയാണ്. എന്തുകൊണ്ട് ഫ്രാന്‍സിസ് അസ്സീസ്സിയെ കുറിച്ച് മറ്റൊരു ജീവചരിത്രമെന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഈ ഗ്രന്ഥം. അനേകം പേര്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ വിശദമായ പഠനവിഷമാക്കി ഫ്രാന്‍സിസ് അസ്സീസിയെ വിലയിരുത്തുന്നു പ്രൊഫ. ആന്‍റണി ഐസക്.
  • ജി. ജനാര്‍ദ്ദനകുറുപ്പ്

    ഈ ലേഖനങ്ങളില്‍ കുറേ ഒരര്‍ത്ഥത്തില്‍ വ്യക്തിചിത്രങ്ങളാണ്. വര്‍ത്തമാനം വ്യവഹാരത്തിന്‍റേതായാലും ഓര്‍മ്മയുടെ നൂല്‍പട്ടം പറക്കുന്നത് എന്നും സ്മരിക്കുന്നവരിലൂടെ തന്നെ തെളിമയാര്‍ന്ന ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി വിവരണത്തിന്‍റെ ജാള്യതയേതുമില്ലാതെ വായനക്കാരോടു സംവദിക്കുന്നു.
  •  

    AUTHOR - സെബാസ്റ്റ്യന്‍ പള്ളിത്തോട്

    കുന്തിരിക്കം മണക്കും കത്തോലിക്കാ അള്‍ത്താരയുടെ വേദനയുടെ വേറിട്ടൊരു കഥയാണ് സെബാസ്റ്റ്യന്‍ പള്ളിത്തോട് പ്രശംസനീയമാം വിധം മലയാളസാഹിത്യത്തിന് കാഴ്ചവെച്ചിരിക്കുന്നത്.ൂപാ മോൂപദതഗമ ൈപദ ഗേ ലദൂ ോ ീാനദതഹൂഗദലോീബ ഗേ തഗനഗലു ഗല സദീൂോത േഗല എന്ന പ്രസിദ്ധമായ വാക്യത്തെ അനുസ്മരിപ്പിക്കുന്ന ആഞ്ഞൂസ്ദേയി മലയാള നോവലിന് തികച്ചും അപരിചിതമായ ഒരു അനുഭവലോകം ആവിഷ്കരിക്കുന്നു.<>
  • AUTHOR - മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍

    കേരള ടൈംസിലെ തന്‍റെ ഔദ്യോഗിക ജീവിതവും ചിന്തകളും തുറന്നുപറയുന്നു പത്രാധിപനും പുരോഹിതനുമായ ഫാ. മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍. അദ്ദേഹത്തിന്‍റെ ജീവിതം ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. കേരളത്തിലെ പത്രങ്ങളെ കുറിച്ച് അന്വേഷിക്കുന്നവര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന ഗ്രന്ഥം.
  • AUTHOR - ഷാനവാസ് എം. എ, എന്‍.പി. സജീഷ്

    ആദര്‍ശാധിഷ്ഠിതമായ ജീവബലിയേയും മനുഷ്യപ്രേമത്തേയും കുറിച്ചുള്ള കുറിപ്പുകള്‍. ആത്മഹത്യയെയും സര്‍ഗ്ഗാത്മകതയെയും കുറിച്ചുള്ള മലയാളത്തിലെ സമഗ്രമായ ആദ്യഗ്രന്ഥത്തിന്‍റെ രണ്ടാം പതിപ്പ്.
  • AUTHOR -എം.ബി. മനോജ്

    ദളിത് സാഹിത്യത്തെ കുറിച്ച് വേറിട്ട പഠനങ്ങള്‍. ജാതിനിര്‍മൂലനത്തില്‍ അധിഷ്ഠിതമായ സാമൂഹ്യജനാധിപത്യം എന്ന ആശയമാണ് ദളിത് എഴുത്തിന്‍റെ ലക്ഷ്യം. സമൂഹത്തോട് അത് എപ്പോഴും കലഹത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം കലഹങ്ങളുടെ തുറന്നുപറച്ചിലായി ഈ പുസ്തകത്തെ കാണാവുന്നതാണ്.
Go to Top