• AUTHOR - ടി.കെ.സി. വടുതല

    ടി.കെ.സി. വടുതലയുടെ തെരഞ്ഞെടുത്ത കഥകളിലോ മറ്റു സമാഹാരങ്ങളിലോ ഇടം കിട്ടാതെ പോയ രചനകളാണ്, അപ്രകാശിത സൃഷ്ടികളാണ് ഈ കൃതി. മലയാള ചെറുകഥയിലെ നവോത്ഥാനകാലത്തിന്‍റെ തൊട്ട് പിന്‍തുടര്‍ച്ചകാരനും നേരവകാശിമായിരുന്ന രാജ്യസഭാംഗമായിരുന്ന ടി.കെ.സി. വടുതല. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്ത പതിനൊന്ന് കഥകളും ഒരു ഗദ്യകവിതയും ചേര്‍ന്ന സമാഹാരം.
  • സമകാലീന മലയാളഭാവനയെ മാറ്റിയെഴുതിയ പതിമൂന്ന് നവകഥകളുടെ ഭൂമിക
  •  

    AUTHOR - സെബാസ്റ്റ്യന്‍ പള്ളിത്തോട്

    കുന്തിരിക്കം മണക്കും കത്തോലിക്കാ അള്‍ത്താരയുടെ വേദനയുടെ വേറിട്ടൊരു കഥയാണ് സെബാസ്റ്റ്യന്‍ പള്ളിത്തോട് പ്രശംസനീയമാം വിധം മലയാളസാഹിത്യത്തിന് കാഴ്ചവെച്ചിരിക്കുന്നത്.ൂപാ മോൂപദതഗമ ൈപദ ഗേ ലദൂ ോ ീാനദതഹൂഗദലോീബ ഗേ തഗനഗലു ഗല സദീൂോത േഗല എന്ന പ്രസിദ്ധമായ വാക്യത്തെ അനുസ്മരിപ്പിക്കുന്ന ആഞ്ഞൂസ്ദേയി മലയാള നോവലിന് തികച്ചും അപരിചിതമായ ഒരു അനുഭവലോകം ആവിഷ്കരിക്കുന്നു.<>
  • AUTHOR- കെ. ഗിരീഷ് കുമാര്‍

    ഓര്‍മ്മകളില്‍ നിന്നെടുത്ത അനുഭവങ്ങള്‍ കഥകളായി വിരിയുന്നു. പ്രസിദ്ധതിരകഥാകൃത്തും ചെറുകഥാകൃത്തുമായ കെ. ഗിരീഷ്കുമാറിന്‍റെ രണ്ടാമത്തെ കഥാസമാഹാരം. അച്ഛന്‍, രാമഭദ്രന്‍ എന്ന കാക്ക, ശിപായി ജډം, നിശബ്ദതയ്ക്കു പറയുവാനുള്ളത് തുടങ്ങിയ 11 കഥകള്‍. അഷ്ടമൂര്‍ത്തിയുടെ പഠനം.
  • - ക്ലീറ്റസ് സി. കൂപ്പര്‍

    സമൂഹത്തില്‍ ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെ പരിച്ഛേദമാണ് ഈ കഥകള്‍. മനുഷ്യജീവിതങ്ങളുടെ ആശയും നിരാശയും ഇണക്കവും പിണക്കവും ദീര്‍ഘനിശ്വാസവുമൊക്കെ വ്യക്തമായി നമുക്കനുഭവിക്കാന്‍ സാധിക്കുന്നു. റിട്ടേഡ് തഹസില്‍ദാരായിരുന്ന ക്ലീറ്റസ് സി. കൂപ്പറിന്‍റെ ജീവിതഗന്ധമുള്ള 14 കഥകള്‍.
  • ജീവിതവും ഭാവനയും ഇടകലരുന്ന 108 കഥകളുടെ സമാഹാരം
  • AUTHOR - പോള്‍ തോപ്പും പടി

    അനുഭവങ്ങളെ സാംശീകരിക്കുന്നതിനലും യാഥാര്‍ത്ഥ്യങ്ങളെ സ്ഫുടീകൃതമാക്കുന്നതിലും കൗശലതയും കുശാഗ്രതയും പുലര്‍ത്തുന്ന പോള്‍ തോപ്പുംപടിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരം. ഇതിലെ അന്വേഷണം എന്ന കഥയെപറ്റി ശ്രീ. എം. കൃഷ്ണന്‍നായര്‍ മലയാളനാട് വാരികയില്‍ വിശകലനാത്മകമായി പറഞ്ഞിരിക്കുന്നു. വില - 35 രൂപ
  •  

    AUTHOR - നാരായന്‍

    നാരായന്‍റെ കഥകള്‍ സാമൂഹികമായവയാണ്. രാഷ്ട്രീയ മാനങ്ങളാല്‍ അവ തിരിച്ചറിവു നേടിയവയാണ്. ആദിവാസികളും ദരിദ്രരും സാധാരണ മനുഷ്യരും സര്‍ക്കാര്‍ ഗുമസ്ഥരുമൊക്കെ ഉള്‍പ്പെടുന്ന കഥാകാരന്‍റെ രചനാലോകം സമൂഹത്തെ പിടിച്ചുമുറുക്കികൊണ്ടിരിക്കുന്ന അന്ധതകളെ കാട്ടിതരുന്ന വെളിച്ചങ്ങളാണ്. നാരായന്‍റെ ഏറ്റവും പുതിയ 14 ചെറുകഥകള്‍.
  •  

    AUTHOR - ഷൈജു കേളന്തറ

    മലയാളിയുടെ ബോധത്തെയും ബോധക്കേടിനെയും വിസ്മയപൂര്‍വ്വം സ്മരിപ്പിക്കുന്ന ഷൈജു കേളന്തറയുടെ 50 മിനികഥകള്‍ അധിനിവേഷം വംശാവകാശമായി മാറുന്നതിന്‍റെയും പിന്നീട് നൈസര്‍ഗിക വികാരമാകുന്നതിന്‍റെയും പലാപരമായ പരിണാമമാണ് കോളവളം.
  • AUTHOR - വി. ദിലീപ്

    അതിരുകള്‍ക്കുള്ളിലിരുന്ന് നമ്മെ മോഹിപ്പിക്കുകയും കൊതിപ്പിക്കുകയും ചെയ്യുന്ന വി. ദീലീപിന്‍റെ കഥകള്‍. മലിനവസ്ത്രം, സ്വ.ലേ. എഴുതുന്നു, യൂദ്ധത്തിന്‍റെ നേരങ്ങള്‍, അവള്‍ എന്ന സിനിമയുടെ തിരക്കഥയെകുറിച്ച്, ഇരുട്ടിലെ അപരാധങ്ങള്‍, തുടങ്ങിയ ശ്രദ്ധേയമായ 11 കഥകളുടെ സമാഹാരം.

Title

Go to Top