• AUTHOR - പോള്‍ തേലക്കാട്ട്

    നന്മയും തിന്മയും തമ്മിലുള്ള നിശബ്ദയുദ്ധത്തെ അസാധാരണമായ വഴക്കം കൊണ്ടും അതിലും അസാധാരണമായ മനോവിജ്ഞാനം കൊണ്ടും അനുഗൃഹീതമാക്കിയ നോവല്‍. തത്ത്വശാസ്ത്രത്തിലുള്ള ഗ്രന്ഥകാരന്‍റെ അവഗാഹം ഈ നോവലിന് ഭദ്രമായ അടിത്തറയാവുന്നു.
  • AUTHOR - കുഴൂര്‍ വിത്സണ്‍

    യൗവ്വനവും കവിതയും കൂടിക്കലര്‍ന്ന ഒരു ജീവിതം. പ്രവാസത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ കുറിപ്പുകള്‍. പ്രവാസജീവിതത്തിന്‍റെ കണ്ണീരും കയ്പും ചിരിയും നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
  • - ഡോ.മുരളീകൃഷ്ണ

    ആധുനിക ക്രിമിനോളജിയുടെ തുടക്കകാരന്‍ വിഡോക്കിന്‍റെ ജീവിതവും. ഒപ്പം അപസര്‍പ്പകലോകത്തെ അതികായരായ എഡ്ഗര്‍ അലന്‍പോ, ചാള്‍സ് ഡിക്കന്‍സ്, ആര്‍തര്‍ കോനന്‍ ഡോയില്‍, ജി.കെ. ചെസ്റ്റേര്‍ട്ടണ്‍, ഏള്‍സ് സ്റ്റാന്‍ലി ഗാര്‍ഡ്നര്‍, ഇയാന്‍ ഫ്ളെമിങ്ങ്, അഗതാ ക്രിസ്റ്റി എന്നിവരെ കുറിച്ചും ഒരപൂര്‍വ്വകൃതി.
  • പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ പുസ്തകം
  • AUTHOR - പി.വി. കുര്യക്കോസ്

    നാടകനടനും സംവിധായകനുമായ തിരകഥാകൃത്തുമായ പി.വി. കുര്യാക്കോസ് ഒളിച്ചോട്ടത്തിലൂടെയും പിന്നീട് പലായനങ്ങളിലൂടെയും ഭൂമി നിഷേധിച്ച, ജീവന്‍റെയും നിലനില്പിന്‍റെയും ഇടങ്ങള്‍ ചവിട്ടിത്തുറന്ന് ജീവിതം കരുപ്പിടിപ്പിച്ചതിന്‍റെ യഥാര്‍ത്ഥ ചിത്രങ്ങളിലൂടെ യാത്ര ചെയ്യുന്നു.
  • AUTHOR- ജോര്‍ജ് തുണ്ടത്തില്‍

    ചടുലമായ ആഖ്യാനം കൊണ്ട് ഹൃദ്യമായ വായന നിലനിര്‍ത്തുന്ന നോവല്‍. വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഈ നോവലിനെ പ്രകാശം പ്രസരിപ്പിക്കുന്നു എന്ന് സാനുമാഷ് അവതാരികയില്‍ പറഞ്ഞിരിക്കുന്നു. സംഭവ്യതാ ബോധത്തിന് ഉലച്ചില്‍ ഉണ്ടാകാത്തരീതിയില്‍ ഇതിവൃത്തം സംവിധാനം ചെയ്തിരിക്കുന്നു എന്നത് ഈ നോവലിന്‍റെ പ്രശംസാര്‍ഹമായ ഗുണമാണ്.
  • AUTHOR- കെ.പി. ചിദംബരന്‍

    മനുഷ്യന്‍റെ ഒറ്റപ്പെടലിന്‍റെ വേദന ചിദംബരന്‍റെ നോവലില്‍ ചിത്രീകരിക്കുന്നുണ്ട്. സ്വന്തം മണ്ണാണ് ഇതെന്നും ഇവിടെ നിന്നും തന്നെ പറിച്ചു മാറ്റണമെന്ന ആവശ്യത്തിനു മുന്നില്‍ കീഴടങ്ങുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും നോവലിലെ മുഖ്യകഥാപാത്രം തന്നെ പറയുന്നു. പുതിയ കാലത്തിന്‍റെ അനുഭവിപ്പിക്കലാണ് ഈ നോവല്‍.
  • AUTHOR - സെബീനാ റാഫി, പോഞ്ഞിക്കര റാഫി

    മാര്‍ക്സിസത്തിന്‍റെ വര്‍ത്തമാനഭാവിചരിത്രങ്ങളെ കുറിച്ചുള്ള സൂചനകളും, മാര്‍ഗ്ഗദര്‍ശനങ്ങളും, മുന്നറിയിപ്പുകളും അടങ്ങുന്ന അത്യന്തം പ്രവചനാത്മകമായ കൃതി. മാര്‍ക്സിം ഗോര്‍ക്കിയുടെ 'അമ്മ' എന്ന നോവലിനെ കണ്ടെത്തുന്ന ഒരു പഠനവും ഇതിലടങ്ങിയിരിക്കുന്നു.
  • AUTHOR - പ്രൊഫ. ടി. പി. ആന്‍റണി

    മരണത്തേയും അതിജീവിച്ചുകൊണ്ട് ജീവിതം തുടരുന്നതുപോലെ പ്രളയത്തെ അതിജീവിച്ചുകൊണ്ട് പ്രപഞ്ചവും തുടരുന്നു. ലോകസ്മരണകളില്‍ ആലേഖനം ചെയ്യപെട്ടിട്ടുള്ള പ്രൊഫ. ടി.പി. ആന്‍റണിയുടെ മൂന്നുപ്രധാന പ്രളയവിവരങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍.
  • പേന വിരാട് ലീലകളാടിയ മൗലികരചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാധ്യതകള്‍ അന്വേഷിക്കുന്ന കൃതി

Title

Go to Top